"കഴിച്ച പ്ലേറ്റിനും പണം നൽകണം": ഇറ്റാലിയൻ റെസ്റ്റോറന്റിൽ അപ്രതീക്ഷിത അനുഭവം, ഇന്ത്യൻ വ്ലോഗറുടെ വീഡിയോ വൈറൽ | Indian vlogger
വിദേശ രാജ്യങ്ങളിലെ വ്യത്യസ്തമായ അനുഭവങ്ങൾ പങ്കുവെക്കുന്ന ഇന്ത്യൻ വ്ലോഗർമാരുടെ കൂട്ടത്തിൽ, ഇറ്റലിയിലെ ഒരു റെസ്റ്റോറൻ്റിൽ തനിക്കുണ്ടായ അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ കണ്ടൻ്റ് ക്രിയേറ്ററായ വാഗ്മിതാ സിങ്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ചിരിയും അമ്പരപ്പും ഉണ്ടാക്കി വൈറലായിരിക്കുകയാണ്.
"കോപേരത്തോ" എന്ന സർവീസ് ചാർജ്
ഇറ്റലിയിലെ ഒരു റെസ്റ്റോറൻ്റിൽ ഭക്ഷണം കഴിച്ചതിന് ശേഷം ബിൽ വന്നപ്പോഴാണ് വാഗ്മിത സിങ്ങിൻ്റെ ശ്രദ്ധയിൽ ഒരു 'അധിക ചാർജ്' പതിഞ്ഞത്. 'കോപേരത്തോ' (Coperto) എന്നായിരുന്നു ബില്ലിലെ ഈ ഇനം.
ഇതെന്താണെന്ന് വെയിറ്ററെ വിളിച്ച് ചോദിച്ചപ്പോൾ അയാൾക്ക് അത് ഒട്ടും ഇഷ്ടപ്പെട്ടില്ലെന്നാണ് സിങ് പറയുന്നത്.
ഇറ്റാലിയൻ റെസ്റ്റോറൻ്റുകളിൽ ടേബിൾ സെറ്റിങ്‌സിനും സർവീസിനുമായി ഈടാക്കുന്ന ചാർജാണ് 'കോപേരത്തോ'.
മാത്രമല്ല, "ഇവിടെ നിങ്ങൾ കഴിച്ച പ്ലേറ്റ് ഇല്ലേ, അതിനും പണം നൽകണം" എന്നായിരുന്നു വെയിറ്ററുടെ മറുപടിയത്രേ.
കസ്റ്റമൈസേഷനും പാട്
തൊണ്ടയ്ക്ക് അസുഖമായതുകൊണ്ട് 'റം വിത്ത് ഹോട്ട് വാട്ടർ' ആവശ്യപ്പെട്ടപ്പോഴും റെസ്‌റ്റോറൻ്റ് ജീവനക്കാർക്ക് തൃപ്തിയായില്ലെന്നാണ് യുവതി പറയുന്നത്. അതായത്, ഭക്ഷണത്തിലോ പാനീയത്തിലോ ആവശ്യപ്പെടുന്ന കസ്റ്റമൈസേഷനും അവിടെ അനുവദനീയമല്ലെന്ന് യുവതി വീഡിയോയിൽ പറയുന്നു.
സോഷ്യൽ മീഡിയ പ്രതികരണങ്ങൾ
വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമൻ്റുകളുമായി രംഗത്തെത്തിയത്.ഇന്ത്യയിൽ ലഭിക്കുന്ന ഹോസ്പിറ്റാലിറ്റി മറ്റെവിടെയും ലഭിക്കില്ലെന്നാണ് പലരുടെയും കമൻ്റ്. "എന്തായലും പ്ലേറ്റ് കഴുകി വെക്കാൻ പറഞ്ഞില്ലല്ലോ" എന്ന് ഒരാൾ കമൻ്റ് ചെയ്തപ്പോൾ, "അവിടെ ചോറും കറിയും കിട്ടില്ലേ" എന്നതായിരുന്നു മറ്റൊരാളുടെ സംശയം.