ഭോപാൽ: പ്രൈമറി സ്കൂൾ വിദ്യാർഥികൾക്ക് മദ്യം ഒഴിച്ചു കൊടുത്ത് അധ്യാപകൻ. മധ്യപ്രദേശിലെ കട്നി ജില്ലയിൽ ഖിർഹാനിയിലെ സ്കൂള്‍ അധ്യാപകനായ ലാൽ നവീൻ പ്രതാപ് സിങ്ങാണ് തന്റെ ക്ലാസിലെ വിദ്യാർഥികൾക്ക് മദ്യം ഒഴിച്ചു കൊടുത്തത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അധ്യാപകനെ സസ്പെൻഡ് ചെയ്തു.
ഒരു മുറിയിലിരുന്ന് അധ്യാപകനും വിദ്യാർഥികളും മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിദ്യാർഥികൾക്ക് അധ്യാപകൻ മദ്യം ഒഴിച്ച് കൊടുക്കുന്നത് ദൃശ്യങ്ങളിൽ കാണാം. മദ്യം കഴിക്കുന്നതിനു മുൻപ് വെള്ളം ഒഴിക്കാൻ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്.
വിഡിയോ ശ്രദ്ധയിൽപ്പെട്ട ജില്ലാ കലക്ടർ ദിലീപ് കുമാർ യാദവാണ് അധ്യാപകനെതിരെ നടപടിയെടുക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫിസറോട് നിർദേശിച്ചത്. കുട്ടികളെ മദ്യം കുടിക്കാൻ പ്രോത്സാപിപ്പിക്കൽ, മോശം പെരുമാറ്റം എന്നിവ ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ.