
ന്യൂഡൽഹി: ‘എവിടെനിന്നും ഒരു സഹായവും ലഭിച്ചില്ല. സഹായത്തിനായി രാഷ്ട്രീയക്കാരെയും സിനിമാക്കാരെയുമെല്ലാം സമീപിച്ചുനോക്കി. യോഗിജിക്കും മോദിജിക്കും പെൺമക്കൾ ഇല്ലാത്തതിനാൽ ഈ വേദന അവർക്ക് മനസ്സിലാകില്ല. അവരുമായി ബന്ധപ്പെട്ട ആരെങ്കിലുമായിരുന്നുവെങ്കിൽ നടപടി എടുക്കുമായിരുന്നു’- കൊലക്കേസിൽ വധശിക്ഷക്കിരയായ ശഹ്സാദി ഖാന്റെ പിതാവ് ശബീർ ഖാന്റേതാണ് വാക്കുകൾ.
മകളുടെ കാര്യത്തിൽ കേന്ദ്ര സർക്കാറിന്റെ ഭാഗത്തുനിന്ന് പിന്തുണ ലഭിച്ചില്ലെന്നും തങ്ങൾ പരിശ്രമിച്ചിട്ടും അവൾക്ക് നീതി ലഭിച്ചില്ലെന്നും ബാന്ദ ജില്ലയിലെ ഗൊയ്റ മുഗളായ് ഗ്രാമത്തിൽനിന്ന് അലി വേദനയോടെ പറഞ്ഞു. ശഹ്സാദി ഖാൻ ജീവനോടെ ഉണ്ടോ ഇല്ലയോ എന്നറിയാൻ വഴിയില്ലാതെ വന്നപ്പോഴാണ് അതറിയാൻ വേണ്ടി മാത്രം ഡൽഹി ഹൈകോടതിയെ സമീപിച്ചതെന്ന് കുടുംബത്തിനുവേണ്ടി ഡൽഹി ഹൈകോടതിയിൽ ഹർജി നൽകിയ അഡ്വ. അലി മുഹമ്മദ് പറഞ്ഞു.