

ഗോരഖ്‌പൂർ: ഉത്തർപ്രദേശിലെ എല്ലാ സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വന്ദേ മാതരം നിർബന്ധമാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരഖ്‌പൂരിൽ ഏകത യാത്രയിൽ സംസാരിക്കവേയാണ് യോഗി ആദിത്യനാഥിന്റെ ഈ പ്രസ്താവന. ഇതിലൂടെ കുട്ടികൾക്ക് ഭാരതമാതാവിനോടുള്ള ബഹുമാനം വർദ്ധിക്കും, അത് പോലെ തന്നെ ഭാരതമാതാവിനെ ഓർത്ത് അവർ അഭിമാനിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. (Chief Minister Yogi Adityanath)
ഓരോ ഇന്ത്യൻ പൗരനും ദേശിയ ഗാനമായ വന്ദേ മാതരത്തോട് ബഹുമാനം ഉണ്ടാകേണ്ടത് നിർബന്ധമാണ്. അതിനായി വന്ദേ മാതരം എല്ലാ സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിർബന്ധമാക്കണം എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.