ഗോരഖ്പൂർ : മാഫിയ പ്രവണതയ്ക്ക് സംസ്ഥാനത്ത് ആധിപത്യം സ്ഥാപിക്കാൻ കഴിയില്ലെന്നും അത് പൂർണമായും പിഴുതെറിയപ്പെട്ടുവെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.(Yogi Adityanath about Mafia tendency in Uttar Pradesh)
മൻബേലയിലും രപ്തി നഗറിലും രണ്ട് കല്യാണ മണ്ഡപങ്ങൾ ഉദ്ഘാടനം ചെയ്ത ശേഷം ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് എട്ട് വർഷം മുമ്പ് വരെ ഉത്തർപ്രദേശ് കലാപരഹിതവും മാഫിയരഹിതവുമാകുമെന്ന് ആരും സങ്കൽപ്പിച്ചിരുന്നില്ല എന്ന് ആദിത്യനാഥ് പറഞ്ഞു. എന്നാൽ ഇന്ന് അത് യാഥാർത്ഥ്യമായിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.