യെലഹങ്ക കൊഗിലു ഭൂമി കയ്യേറ്റം: സർക്കാർ ഭൂമി കയ്യേറി മറിച്ചുവിറ്റവർ അറസ്റ്റിൽ | Land encroachment

പുനരധിവാസം എല്ലാവർക്കും ലഭിക്കില്ല
Yelahanka land encroachment, Those who encroached on government land and sold it off have been arrested
Updated on

ബെംഗളൂരു: യെലഹങ്ക കൊഗിലുഗ്രാമത്തിലെ സർക്കാർ ഭൂമി കയ്യേറിയ സംഭവത്തിൽ നിർണ്ണായക നീക്കവുമായി കർണാടക സർക്കാർ. സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്തി പാവപ്പെട്ടവർക്ക് മറിച്ചുവിറ്റ വസീം ബെയ്ഗ്, വിജയകുമാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡിന് (BSWML) സർക്കാർ അനുവദിച്ച ഭൂമിയാണ് ഇവർ കയ്യേറിയത്.(Yelahanka land encroachment, Those who encroached on government land and sold it off have been arrested)

കയ്യേറ്റം ഒഴിപ്പിക്കലിന്റെ ഭാഗമായി വീട് നഷ്ടപ്പെട്ട എല്ലാവർക്കും സർക്കാർ ഫ്ലാറ്റുകൾ ലഭിക്കില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുനരധിവാസത്തിന് കർശനമായ മാനദണ്ഡങ്ങൾ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞത് 5 വർഷത്തെ താമസ രേഖയുള്ളവർക്ക് മാത്രമേ പുതിയ ഫ്ലാറ്റുകൾ അനുവദിക്കൂ.

ആധാർ കാർഡ്, വോട്ടർ ഐഡി, വൈദ്യുതി കണക്ഷൻ രേഖകൾ എന്നിവയുടെ അടിസ്ഥാനത്തിൽ അർഹരെ കണ്ടെത്തും. 260 പേരാണ് ഫ്ലാറ്റിനായി അവകാശമുന്നയിച്ചിരിക്കുന്നത്. എന്നാൽ സർക്കാർ പൊളിച്ചുനീക്കിയത് 167 വീടുകൾ മാത്രമാണ്. അപേക്ഷകരിൽ അനർഹർ കടന്നുകൂടിയിട്ടുണ്ടോ എന്ന് അധികൃതർ സംശയിക്കുന്നു.

എല്ലാവർക്കും പുനരധിവാസം നൽകണമെന്ന ആവശ്യവുമായി നേരത്തെ കുടിയിറക്കപ്പെട്ടവരും രംഗത്തെത്തിയിട്ടുണ്ട്. തങ്ങൾക്കും സമാനമായ രീതിയിലുള്ള ഫ്ലാറ്റുകൾ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.

Related Stories

No stories found.
Times Kerala
timeskerala.com