ന്യൂഡൽഹി: ഡൽഹിയിലെ പഴയ റെയിൽവേ പാലത്തിൽ യമുനയിലെ ജലനിരപ്പ് ഞായറാഴ്ച അപകടസൂചനയായ 205.33 മീറ്ററായി കുറഞ്ഞു. അഞ്ച് ദിവസത്തിന് ശേഷമാണിത്.(Yamuna water level recedes in Delhi )
രാത്രി 9 മണിക്ക് ജലനിരപ്പ് 205.33 മീറ്ററായി രേഖപ്പെടുത്തി. വ്യാഴാഴ്ച സീസണിലെ ഏറ്റവും ഉയർന്ന നിരക്കായ 207.48 മീറ്ററിലെത്തിയ ശേഷം, ജലനിരപ്പ് കുറഞ്ഞുവരികയാണ്. അപകടസൂചന 205.33 മീറ്ററാണെങ്കിലും, ആളുകളെ ഒഴിപ്പിക്കൽ 206 മീറ്ററിൽ ആരംഭിക്കുന്നു.