ന്യൂഡൽഹി: യമുന നദിയിലെ വെള്ളപ്പൊക്കം വ്യാഴാഴ്ച ദേശീയ തലസ്ഥാനത്തെ പല പ്രധാന പ്രദേശങ്ങളിലും വൻ ഗതാഗതക്കുരുക്കിന് കാരണമായി. കശ്മീരി ഗേറ്റ്, റിംഗ് റോഡ്, ഔട്ടർ റിംഗ് റോഡ്, കാളിന്ദി കുഞ്ച് പ്രദേശം എന്നിവയുൾപ്പെടെ പല സ്ഥലങ്ങളിലും വാഹന ഗതാഗതം സ്തംഭിച്ചു.(Yamuna floodwater triggers massive traffic snarls in Delhi)
പെട്ടെന്നുള്ള വെള്ളപ്പൊക്കം രാവിലെ തിരക്കേറിയ സമയങ്ങളിൽ ഗതാഗതം തടസ്സപ്പെടുത്തി. യാത്രക്കാർ മണിക്കൂറുകളോളം കുടുങ്ങി. നിരവധി ആളുകൾ സോഷ്യൽ മീഡിയയിൽ ഗതാഗതക്കുരുക്ക് റിപ്പോർട്ട് ചെയ്തു.
രണ്ട് കിലോമീറ്റർ പോലുള്ള ചെറിയ ദൂരം പോലും സഞ്ചരിക്കാൻ മണിക്കൂറുകൾ എടുക്കുന്നുണ്ടെന്ന് ആണ് വിവരം. കൃത്യസമയത്ത് ഓഫീസുകളിൽ എത്താൻ വാഹനങ്ങൾ വീട്ടിൽ ഉപേക്ഷിച്ച് ഡൽഹി മെട്രോയിലേക്ക് മാറേണ്ടിവരുമെന്ന് പലരും പറഞ്ഞു.