മുംബൈ : ബിസ്ക്കറ്റ് പായ്ക്കറ്റിനുള്ളിൽ ജീവനുള്ള പുഴുവിനെ കണ്ടെത്തിയ സംഭവത്തിൽ ബ്രിട്ടാനിയ 1.5 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് ഉത്തരവിട്ട് മുംബൈയിലെ ഉപഭോക്തൃ കോടതി. (Worm in biscuit packet )
ഇത് വിറ്റ മുംബൈ ചർച്ച്‌ഗേറ്റിലെ കെമിസ്റ്റ് ഷോപ്പും ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ലിമിറ്റഡും ചേർന്ന് നഷ്ടപരിഹാരം നൽകണമെന്നാണ് നിർദേശം.
നടപടി സൗത്ത് മുംബൈ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻറേതാണ്. കേസിനാസ്പദമായ സംഭവം നടന്നത് 2019ലാണ്.