ലോക ചെസ് ചാമ്പ്യൻഷിപ്പ്: 12-ാം റൗണ്ടിൽ ഗുകേഷിന് പരാജയം

ലോക ചെസ് ചാമ്പ്യൻഷിപ്പ്: 12-ാം റൗണ്ടിൽ ഗുകേഷിന് പരാജയം
Published on

ലോക ചെസ് ചാമ്പ്യൻഷിപ്പിൽ നിർണായകമായ 12-ാം റൗണ്ട് മത്സരത്തിൽ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി. ഗുകേഷിനെ ചൈനയുടെ ഡിങ് ലിറൻ പരാജയപ്പെടുത്തി. ഇതോടെ ഇരുവരും പോയിന്റിൽ ഒപ്പത്തിനൊപ്പം വന്നു. പോയിന്റ് 6-6.
ഞായറാഴ്ച നടന്ന 11-ാം റൗണ്ട് മത്സരത്തിൽ ചൈനയുടെ ഡിങ് ലിറനെതിരേ നിർണായക ജയം ഗുകേഷ് നേടിയിരുന്നു.

ഒന്നാം പോരാട്ടം ഡിങ് ലിറൻ ജയിച്ചപ്പോൾ മൂന്നാം പോരിൽ ജയം പിടിച്ച് ഗുകേഷ് തിരിച്ചടിച്ചിരുന്നു. പത്താം മത്സരവും സമനിലയിൽ പിരിഞ്ഞതോടെ തുടരെ ഏഴ് പോരാട്ടങ്ങളാണ് ഒപ്പത്തിനൊപ്പമായത്.

14 പോരാട്ടങ്ങൾ ഉൾപ്പെടുന്ന ചാമ്പ്യൻഷിപ്പിൽ ഇനി രണ്ട് മത്സരങ്ങളാണ് ബാക്കിയുള്ളത്. ആദ്യം 7.5 പോയിന്റ് നേടുന്നയാൾ ചാമ്പ്യനാകും. ഒരു വിജയത്തിന് ഒരു പോയിന്റും സമനിലയ്ക്ക് 0.5 പോയിന്റുമാണ് ലഭിക്കുക. 14 റൗണ്ടുകൾ അവസാനിക്കുമ്പോഴും മത്സരം സമനില ആവുകയാണെങ്കിൽ അടുത്ത ദിവസം ടൈബ്രേക്ക് നടത്തിയായിരിക്കും വിജയിയെ പ്രഖ്യാപിക്കുക.

Related Stories

No stories found.
Times Kerala
timeskerala.com