
ഡല്‍ഹി: ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ലോകബാങ്ക് പ്രസിഡന്‍റ് അജയ് ബംഗ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. സിന്ധു നദീജലക്കരാര്‍ ഇന്ത്യ മരവിച്ചതിനു പിന്നാലെയാണ് ലോകബാങ്ക് പ്രസിഡന്റ് മോദിയുമായി കൂടിക്കാഴ്ച നടത്തുന്നത്.
1960 ല്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും പാക് പ്രസിഡന്റ് മുഹമ്മദ് ആയൂബ് ഖാനും തമ്മില്‍ ഒപ്പുവെച്ച കരാറിന് മുൻകൈയെടുത്തത് ലോകബാങ്കായിരുന്നു.
ഇന്ത്യാ സന്ദര്‍ശനവേളയില്‍ അജയ് ബംഗ വെള്ളിയാഴ്ച ഉത്തര്‍പ്രദേശ് സന്ദര്‍ശിക്കും. ഇവിടെ വിവിധ യോഗങ്ങളിലും പരിപാടികളിലും അദ്ദേഹം പങ്കെടുക്കും.