

വാൽപ്പാറ: തമിഴ്നാടിലെ വാൽപ്പാറിയിൽ കരടിയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് ഗുരുതര പരിക്ക്. വാല്‍പ്പാറയിലെ സിരി ഗുൺട്രാ എസ്റ്റേറ്റിലെ പത്താം നമ്പർ ചായത്തോട്ടത്തിൽ വളമിടുകയായിരുന്ന ആസാം സ്വദേശി അമർനാഥിനെയാണ്(26) കരടി ആക്രമിച്ചത്.
അക്രമണത്തിന് പിന്നാലെ അടുത്തുണ്ടായിരുന്നവർ ഓടിയെത്തി കരടിയെ തുരത്തുകയും ഉടനെ തന്നെ അമർനാഥിനെ വാൽപ്പാറ സർക്കാർ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് പൊള്ളാച്ചി ആശുപത്രിയിലേക്കു മാറ്റി.