
ഡോംബിവ്‌ലി: ഡോംബിവ്‌ലിയിൽ തുറന്ന വാട്ടർ വാൽവ് ചേമ്പറിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം(Worker). പിസാവ്‌ലി സ്വദേശി ബാബു ധർമ്മു ചവാൻ എന്നയാളണ് ഡോംബിവ്‌ലിയിൽ തുറന്ന വാട്ടർ വാൽവ് ചേമ്പറിൽ വീണ് മരിച്ചത്. ഞായറാഴ്ച 4 മണിക്ക് ശേഷമാണ് സംഭവം നടന്നത്. ഇയാൾ വീട്ടിലേക്ക് പോകുന്നതിനിടെയാണ് തുറന്ന വാട്ടർ വാൽവ് ചേമ്പറിൽ വീണത്.
അപകടം നടന്നയുടൻ നാട്ടുകാരും വഴിയാത്രക്കാരും ഓടിയെത്തി ഇയാളെ രക്ഷിച്ചെങ്കിലും തിങ്കളാഴ്ച ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. സർക്കാരിന്റെ സുരക്ഷാ വീഴ്ചയ്ക്കും അശ്രദ്ധയ്ക്കുമെതിരെ കേസെടുക്കണമെന്ന ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി. ബാബു ധർമ്മു ചവാന് മൂന്ന് ആൺമക്കളാണുള്ളത്.