
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ സംഘം കുറ്റവാളിയെ അറസ്റ്റ് ചെയ്തു(encounter). പിടിച്ചുപറി, കവർച്ച, മോഷണം തുടങ്ങി നിരവധി കേസുകൾ പ്രതിയായ ജിതേന്ദ്ര(22)യാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. ചെക്ക്‌പോസ്റ്റിൽ വാഹനം നിർത്താൻ ആവശ്യപ്പെട്ട വനിതാ പോലീസ് സംഘത്തെ വെട്ടിച്ച് ഇരുചക്രവാഹനത്തിലിരുന്ന ജിതേന്ദ്ര രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
തുടർന്ന് ഇയാൾ പൊലീസിന് നേരെ വെടിയുതിർത്തു. ശേഷം നീണ്ട ഏറ്റുമുട്ടലിലൂടെയാണ് ജിതേന്ദ്രനെ സംഘം കസ്റ്റഡിയിലെടുത്തത്.