
ബിഹാർ : മദ്യം നിരോധിച്ചിരിക്കുന്ന ബീഹാറിൽ, മദ്യക്കടത്തിന് ഒരാളെങ്കിലും അറസ്റ്റിലാകാത്ത ദിവസങ്ങൾ കുറവാണെന്നാണ് കേസുകളുടെ എണ്ണം സൂചിപ്പിക്കുന്നത്. ഇപ്പോൾ ഹോളി ആഘോഷം മുന്നിൽ കണ്ടാണ് സംസ്ഥാനത്തേക്ക് വ്യാജമദ്യം ഒഴുക്കുന്നത്.
എന്നാൽ അതിശയിപ്പിക്കുന്ന കാര്യം, ഇപ്പോൾ സ്ത്രീകളും ഈ കള്ളക്കടത്തിൽ പങ്കുചേർന്നിരിക്കുന്നു എന്നതാണ്. ഷെയ്ഖ്പുര ജില്ലയിലെ കാസർ പോലീസ് സ്റ്റേഷനിലാണ് ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
റെയ്ഡിനിടെ ഈ സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്ത്രീയിൽ നിന്ന് ഏകദേശം 7 ലിറ്റർ നാടൻ മദ്യം കണ്ടെടുത്തു. സ്ത്രീയെ കസ്റ്റഡിയിലെടുത്ത ശേഷം പോലീസ് തുടർ നടപടികൾ ആരംഭിച്ചു. സോണി മാഞ്ചിയുടെ ഭാര്യയായ രേഖ ദേവി എന്ന പുടിനി ദേവി എന്നയാളാണ് അറസ്റ്റിലായത്. വളരെ രഹസ്യമായി മദ്യം കടത്തുന്ന നിരവധി സ്ത്രീകൾ സംസ്ഥാനത്ത് സജീവമാണെന്നവിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.