നോയിഡ : ഉത്തർപ്രദേശിലെ നോയിഡയിൽ സ്ത്രീയുടെ തലയില്ലാത്ത നഗ്നശരീരം കണ്ടെത്തി. കൈകൾ മുറിച്ചു മാറ്റിയ നിലയിലാണ് മൃതദേഹം സെക്ടർ 108യിലെ ഓടയിൽ കണ്ടെത്തിയത്. സ്ത്രീ കൊല്ലപ്പെട്ടിട്ട് 24–48 മണിക്കൂർ ആയിട്ടുണ്ടെന്ന് പോലീസിന്റെ നിഗമനം.
പൊലീസിന്റെ ഹെൽപ് ലൈൻ നമ്പരിലേക്ക് വിളിച്ച ആളാണ് മൃതദേഹം ഓടയിൽ കിടക്കുന്ന കാര്യം അറിയിച്ചത്. സ്ത്രീയെ തിരിച്ചറിയാൻ സഹായിക്കുന്ന രേഖകളൊന്നും ലഭിച്ചിട്ടില്ല. കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്.മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.പരിസരത്തെ സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.