
മഹാരാഷ്ട്ര: ഭിവണ്ടി നഗരത്തിലെ ഈദ്ഗാഹ് സമുച്ചയത്തിന് സമീപത്തുള്ള ചതുപ്പുനിലത്ത് സ്ത്രീയുടെ ഛേദിക്കപ്പെട്ട തല കണ്ടെത്തി(murder). ബാക്കിയുള്ള ശവശരീരം പല ഭാഗങ്ങളായി വെട്ടിമുറിച്ച നിലയിലാണ് ഉണ്ടായിരുന്നത്.
സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബ തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. കൊലപാതകത്തിന് മുൻപ് ഇരുവരും തമ്മിൽ വലിയ വഴക്ക് ഉണ്ടായതായി പോലീസ് പറഞ്ഞു.
സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും രതിയെ ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് പറഞ്ഞു.