വാടക വീട്ടിലെ കട്ടിലിനടിയിൽ യുവതിയുടെ അഴുകിയ മൃതദേഹം: ഒളിവിൽപ്പോയ പങ്കാളിക്കായി തിരച്ചിൽ | Body

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു
Woman's decomposed body found under bed in rented house, Search underway for absconding partner
Published on

ഗുരുഗ്രാം: ഹരിയാണയിലെ ഗുരുഗ്രാമിൽ വാടകവീട്ടിലെ കട്ടിലിനടിയിൽനിന്ന് യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.(Woman's decomposed body found under bed in rented house, Search underway for absconding partner)

ദുന്ദഹേര ഗ്രാമത്തിൽ താമസിച്ചിരുന്ന അങ്കൂരി (26) എന്ന യുവതിയെയാണ് ബുധനാഴ്ച മരിച്ചനിലയിൽ കണ്ടെത്തിയത്. യുവതിക്കൊപ്പം താമസിച്ചിരുന്ന പങ്കാളി അനൂജിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

അങ്കൂരിയും അനൂജും ഏകദേശം ഒന്നര വർഷമായി ഒരുമിച്ചാണ് താമസിച്ചിരുന്നത്. ദിവസങ്ങൾക്ക് മുൻപാണ് ഇവർ ദുന്ദാഹേരയിലെ വാടകവീട്ടിലേക്ക് താമസം മാറിയത്. ദിവസവും രാവിലെ ഒമ്പത് മണിക്ക് ജോലിക്ക് പോകാറുള്ള അങ്കൂരിയെ ഒക്ടോബർ 31-നാണ് അവസാനമായി കണ്ടതെന്ന് പ്രദേശവാസികൾ മൊഴി നൽകി.

ഒരാഴ്ച മുമ്പ് അനൂജ് വീട് പൂട്ടി പോയിരുന്നു, മുറിയിൽ നിന്ന് രൂക്ഷമായ ദുർഗന്ധം വരാൻ തുടങ്ങിയതോടെയാണ് പ്രദേശവാസികൾ പോലീസിനെ വിവരമറിയിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. കൊലപാതക സാധ്യതകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും പ്രതിക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com