
ന്യൂഡൽഹി: ഡൽഹിയിലെ ഒരു അപ്പാർട്ട്മെന്റിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി(body found). ജാമിയ നഗർ സ്വദേശിയായ അഫ്താബ് ജെഹാന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇവരുടെ ഭർത്താവും സംഗീത അധ്യാപകനുമായ സിറാസ് ഖാനെ(70) മൃതദേഹത്തിന് സമീപം അവശനിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഹോങ്കോങ്ങിൽ താമസിക്കുന്ന ദമ്പതികളുടെ മകൾ ദമ്പതികളെ ബന്ധപെടാൻ കഴിയാത്തതിനെ തുടർന്ന് ബന്ധുക്കളെ വിവരമറിയിക്കുകയിരുന്നു.
ബന്ധുക്കളാണ് പോലീസിൽ വിവരം അറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു.