
ബീഹാർ: ബീഹാറിലെ ഗയ ജില്ലയിൽ, ദുരൂഹ സാഹചര്യത്തിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ക്രൂര ബലാത്സങ്ങത്തിന് ഇരയാക്കിയ ശേഷം മർദിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഫത്തേപൂർ പോലീസ് സ്റ്റേഷനിലെ ഗോപി മോഡിന് സമീപമാണ് സംഭവം നടന്നതെന്ന് പറയപ്പെടുന്നു. സ്ത്രീയുടെ മൃതദേഹം റോഡരികിൽ നിന്ന് കണ്ടെടുത്തുകയായിരുന്നു. ഈ സമയം , അവരുടെ ശരീരത്തിൽ ഒരു വസ്ത്രം പോലും ഉണ്ടായിരുന്നില്ല, മുഖം ഒരു കറുത്ത തൂവാല കൊണ്ട് മൂടിയിരുന്നു എന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പോലീസ് സ്ഥലത്തെത്തി മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. സ്ത്രീയെയും കുറ്റവാളികളെയും തിരിച്ചറിയാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.
സ്ത്രീയെ മറ്റെവിടെയെങ്കിലും വച്ച് കൊലപ്പെടുത്തി മൃതദേഹം റോഡരികിൽ ഉപേക്ഷിച്ചതായിരിക്കാമെന്ന് പോലീസ് സംശയിക്കുന്നു. സ്ത്രീയുടെ രണ്ട് കൈകൾക്കും പരിക്കേറ്റിട്ടുണ്ട്, മുഖത്തും മുറിവേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ, ബലാത്സംഗം സംബന്ധിച്ച്, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിനുശേഷം മാത്രമേ കേസ് സ്ഥിരീകരിക്കാൻ കഴിയൂ എന്ന് പോലീസ് പറയുന്നു.