
തുമകുരു: കൊരട്ടഗരെയിലെ കൊളാലയിൽ പ്ലാസ്റ്റിക് ബാഗുകളിൽ സ്ത്രീയുടെ തലയും ഛേദിക്കപ്പെട്ട ശരീരവും കണ്ടെത്തി(murder). ഏഴ് കവറുകളിലായാണ് സ്ത്രീയുടെ മാംസം നിറച്ചിരുന്നത്.
കവറുകൾ വഴിയാത്രക്കാരുടെ ശ്രദ്ധയിൽ പെട്ടതോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഓഗസ്റ്റ് 8 നാണ് സംഭവം നടന്നത്. കണ്ടെത്തിയ തലയുടെ അടിസ്ഥാനത്തിൽ സ്ത്രീയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
അതേസമയം മൃതദേഹം നിറച്ച പ്ലാസ്റ്റിക് ബാഗുകൾ ഉപേക്ഷിക്കാൻ കൊലയാളികൾ കാറിൽ എത്താനാണ് സാധ്യതയെന്നും സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു. ശനിയാഴ്ച പ്രദേശത്ത് കനത്ത മഴ പെയ്തതിനാൽ തിരച്ചിൽ ദുഷ്കരമായിരുന്നതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.