ബെംഗളൂരു: കർണാടകയിലെ ഹൊന്നൂർ ഗൊല്ലരഹട്ടിയിൽ തെരുവുനായ്ക്കളുടെ ക്രൂരമായ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം (Stray dog attack). അനിത എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കൈമുട്ടുകൾ, കാലുകൾ, നെഞ്ച് എന്നിവിടങ്ങളിൽ കടിയേറ്റെങ്കിലും തലയ്ക്കേറ്റ ഗുരുതര പരുക്കാണ് മരണകാരണമായത്.
രാത്രി വൈകി നായ്ക്കളുടെ അസ്വാഭാവികമായ കുര കേട്ട് പ്രദേശവാസികൾ പുറത്തിറങ്ങി പരിശോധിച്ചപ്പോഴാണ് പരുക്കേറ്റ നിലയിൽ അനിതയെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
സംഭവസ്ഥലത്തെത്തിയപ്പോൾ നായ്ക്കൾ തങ്ങളെയും ആക്രമിക്കാൻ ശ്രമിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു. പ്രദേശത്തെ റെയിൽവേ ക്രോസിന് സമീപം ഒരാൾ ഓട്ടോറിക്ഷയിൽ എത്തിയാണ് നായ്ക്കളെ ഉപേക്ഷിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
A woman named Anita from Honnur Gollarahatti in Karnataka was tragically killed after being brutally attacked by a pack of dogs, sustaining severe injuries, particularly to her head.