
മഹാരാഷ്ട്ര: ജൽന ജില്ലയിൽ ഭോക്കാർദാനിലെ സർക്കാർ ഗ്രാമീണ ആശുപത്രിയിൽ പ്രസവത്തിനിടെ സ്ത്രീയുടെ വയറ്റിൽ ആസിഡ് പുരട്ടിയതായി പരാതി(acid). ഖപർഖേഡ ഗ്രാമവാസിയായ ഷീല ഭലേറാവുവിനാണ് ദുർവിധി ഉണ്ടായത്. ഇവരുടെ വയറ്റിൽ നഴ്‌സ് മെഡിക്കൽ ജെല്ലിക്ക് പകരം ഹൈഡ്രോക്ലോറിക് ആസിഡ് പുരട്ടിയതായാണ് പരാതിയിൽ പറയുന്നത്.
സംഭവത്തിൽ സ്ത്രീയുടെ വയറിന് പൊള്ളലേറ്റു. അതേസമയം, ഗുരുതരമായ വീഴ്ചകൾക്കിടയിലും ആരോഗ്യമുള്ള ഒരു കുഞ്ഞിന് സ്ത്രീ ജന്മം നൽകിയതായാണ് വിവരം. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.