മഹാരാഷ്ട്ര: പൂനയിലെ മോഷിയിൽ മോട്ടോർ സൈക്കിളിലെത്തിയ പുരുഷന്മാർ സ്ത്രീയുടെ സ്വർണ്ണ മാല തട്ടിയെടുത്തതായി പരാതി(gold). ശനിയാഴ്ച സ്പൈൻ റോഡിലൂടെ സ്കൂട്ടറിൽ സഞ്ചരിച്ച സ്ത്രീയെ തടഞ്ഞു നിർത്തിയാണ് 2 പുരുഷന്മാർ മാല അപഹരിച്ചത്.
ജാദവ്വാഡി നിവാസിയായ സ്ത്രീയാണ് സംഭവത്തിൽ പോലീസിൽ പരാതി നൽകിയത്. ഇവരുടെ 90,000 രൂപ വിലമതിക്കുന്ന സ്വർണ്ണ മാലയാണ് മോഷ്ടാക്കൾ തട്ടിയെടുത്തത്. ശനിയാഴ്ച രാത്രി സ്ത്രീയും മകനും സ്കൂട്ടറിൽ ബന്ധുക്കളെ കാണാൻ പോകവെയാണ് സംഭവം നടന്നത്.
അതേസമയം മോഷ്ടാക്കൾ മഞ്ഞ റെയിൻകോട്ട് ധരിച്ചിരുന്നതായും മോട്ടോർ സൈക്കിളിന്റെ രജിസ്ട്രേഷൻ നമ്പർ അവർക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.