
ഭുവനേശ്വർ: ഒഡീഷയിൽ ഡെലിവറി ഏജന്റ് സ്ത്രീയെ കുത്തി കൊലപ്പെടുത്തി(stabbed). നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്ന ബിനോദിനി രഥ് എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ ഭക്ഷണം ഡെലിവറി ചെയ്യുന്ന തപൻ ദാസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്നും ബിനോദിനി ഭക്ഷണം ഓർഡർ ചെയ്തിരുന്നു. എന്നാൽ തപൻ വളരെ വൈകിയാണ് ഭക്ഷണം ഡെലിവറി ചെയ്തത്. ഇത് ചോദ്യം ചെയ്തതോടെ ഇയാൾ സ്ത്രീയെ മൂർച്ചയുള്ള ആയുധം കൊണ്ട് ആക്രമിക്കുകയായിരുന്നു.
ബിനോദിനിയുടെ കഴുത്തിനും തലയ്ക്കും കൈകൾക്കും കാലുകൾക്കും ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. ബിനോദിനിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനയില്ല. സംഭവത്തിൽ പോലീസ് തപനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.