crime

വിവാഹ വാഗ്ദാനം നൽകി യുവതിയെ 4 വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു; ഭോപ്പാൽ സ്വദേശിയായ പ്രതി പിടിയിൽ | sexually assaulted

23 കാരിയായ യുവതിയെ നാല് വർഷത്തിലേറെയായി ലൈംഗികമായി പീഡിപ്പിക്കുകയിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.
Published on

ഭോപ്പാൽ: മധ്യപ്രദേശിൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി(sexually assaulted). 23 കാരിയായ യുവതിയെ നാല് വർഷത്തിലേറെയായി ലൈംഗികമായി പീഡിപ്പിക്കുകയിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പിങ്കേഷ് ഭലാവി എന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

2020 ജനുവരി മുതലാണ് പ്രതി യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ തുടർന്ന് പലതവണ വിവാഹം കഴിക്കാൻ ആവശ്യപെട്ടെങ്കിലും പ്രതി പിന്മാറുകയായിരുന്നു. മാത്രമല്ല; വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് യുവതി പറഞ്ഞു. സംഭവത്തിൽ പ്രതിക്കെതിരെ ബലാത്സംഗം, വഞ്ചന, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

Times Kerala
timeskerala.com