
ഭോപ്പാൽ: മധ്യപ്രദേശിലെ കട്നിയിൽ സ്ത്രീയെ ബലാത്സംഗം ചെയ്ത ശേഷം വെടിവച്ചു കൊന്നു(rape). സ്വർണ്ണ, വെള്ളി ആഭരണങ്ങൾ പ്രതികൾ മോഷ്ടിച്ചു. 35 കാരിയായ സ്ത്രീയ്ക്ക് അസുഖം ബാധിച്ചതിനെ തുടർന്ന് ശൈലേന്ദ്ര കുമാർ പാണ്ഡെ(27) എന്ന സ്വയം അവകാശപ്പെട്ട താന്ത്രികൻ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇവരുമായി സമ്പർക്കം പുലർത്തിയിരുന്നു. സംഭവദിവസം ശൈലേന്ദ്ര സ്ത്രീയുടെ വീട്ടിലെത്തി സ്ത്രീയെ ബലാത്സംഗം ചെയ്ത ശേഷം നിറയൊഴിച്ചു.
ശേഷം സ്ത്രീയുടെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവും വെള്ളിയും ആഭരണങ്ങൾ പ്രതി കൈക്കലാക്കി സ്ഥലം വിട്ടു. എന്നാൽ സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ ഖിതോളയിൽ നിന്നും ഇയാൾ പിടിയിലായി. ഇയാളുടെ പക്കൽ നിന്നും അപഹരിച്ച ആഭരണങ്ങളും കൃത്യത്തിന് ഉപയോഗിച്ച നാടൻ തോക്കും കണ്ടെത്തി. ഇയാൾ കുറ്റം സമ്മതിച്ചതായാണ് വിവരം. സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർ കൂടുതൽ അന്വേഷണത്തിന് ഉത്തരവിട്ടു.