അഗര്‍ത്തല: ത്രിപുരയില്‍ ഓടുന്ന കാറിനുളളില്‍ യുവതിയെ ബലാത്സംഗം ചെയ്ത രണ്ടുപേര്‍ അറസ്റ്റില്‍. ഗോമതി ജില്ലയിലാണ് അതിക്രൂരമായ സംഭവം നടന്നത്. മിഥുന്‍ ദേബ്‌നാഥ്, ബൗവര്‍ ദേബ്ബര്‍മ എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം.ഗോമതി ജില്ലയിലെ ഉദയ്പുര്‍ പട്ടണത്തിലെ ത്രിപുരേശ്വരി ക്ഷേത്രത്തില്‍ യുവതിക്കൊപ്പം തൊഴാന്‍ പോയതാണ് അയല്‍വാസികളായ മിഥുനും ബൗവറും. ക്ഷേത്രസന്ദര്‍ശനം കഴിഞ്ഞ് കാറില്‍ യുവതിയുമായി പ്രതികള്‍ ഉദയ്പുര്‍ റെയില്‍വെ സ്റ്റേഷനിലേക്ക് യാത്രതിരിച്ചു.
ഈ യാത്രയിലാണ് കാറിനുള്ളില്‍വെച്ച് യുവതിയെ മിഥുനും ബൗവറും ബലാത്സംഗം ചെയ്തത്.യുവതിയുടെ കുടുംബം നല്‍കിയ പരാതിയിൽ പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തി. തുടർന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്‌തത്.