
ത്രിപുര: കാമുകനൊപ്പം ജീവിക്കാൻ അഞ്ച് മാസം പ്രായമായ കുഞ്ഞിനെ കൊന്നു തള്ളി യുവതിയുടെ ക്രൂരത. ത്രിപുരയിലെ സിപാഹിജാല ജില്ലയിലാണ് ക്രൂര സംഭവം നടന്നത്. സംഭവത്തിൽ, പ്രദേശവാസിയായ , 24 കാരി സുചിത്ര ദെബ്ബർമയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവ് അമിത് ദെബ്ബർമ റബ്ബർ തോട്ടത്തിൽ ജോലിക്ക് പോയ സമയത്താണ് സുചിത്ര തന്റെ കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. പിന്നാലെ യുവതി ഗ്രാമത്തിൽ നിന്നും ഒളിച്ചോടുകയായിരുന്നു. പിന്നീട് അയൽക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോൾ കട്ടിലിൽ കിടക്കുന്ന നിലയിൽ കുഞ്ഞിന്റെ മൃതദേഹം ലഭിക്കുകയായിരുന്നു. അയൽഗ്രാമത്തിൽ നിന്നാണ് യുവതിയെ പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചു.