
കർണാടക: ചാമരാജനഗര ജില്ലയിലെ ഓംകാർ റേഞ്ചിന് സമീപം കടുവയുടെ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു(tiger). ഗുണ്ടൽപേട്ട് താലൂക്കിൽ താമസിക്കുന്ന പുട്ടമ്മ(32)യാണ് കൊല്ലപ്പെട്ടത്. ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്ര പരിധിയിലാണ് സംഭവം നടന്നത്. ഇവർ കന്നുകാലികളെ മേയ്ക്കുന്നതിനിടെ കടുവ സ്ത്രീയെ ആക്രമിക്കുകയായിരുന്നു.
കടുവ സംഭവ സ്ഥലത്ത് നിന്ന് 100 മീറ്റർ ദൂരത്തേക്ക് സ്ത്രീയെ വലിച്ചിഴച്ചു കൊണ്ടുപോയതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം സ്ത്രീയെ ആക്രമിച്ച കടുവയെ തിരിച്ചറിയാൻ കോമ്പിംഗ് ഓപ്പറേഷൻ ആരംഭിച്ചതായും പ്രദേശത്ത് ക്യാമറ നിരീക്ഷണം ശക്തമാക്കിയതായും ബന്ദിപ്പൂർ ഫോറസ്റ്റ് കൺസർവേറ്റർ പ്രഭാകരൻ അറിയിച്ചു.