
അമ്രോഹ: ഉത്തർപ്രദേശിലെ അമ്രോഹയിൽ സ്ത്രീയെ ആസിഡ് കുടിപ്പിച്ച് കൊലപ്പെടുത്തി(murder). സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഗൾഫിസ(23) എന്ന യുവതിക്ക് ദാരുണാനുഭവം ഉണ്ടായതെന്നാണ് വിവരം.
ഇവരുടെ ഭർത്താവായ പർവേസും കുടുംബവും 10 ലക്ഷം രൂപയും കാറും ആവശ്യപ്പെട്ട് നിരന്തരം യുവതിയെ ഉപദ്രവിച്ചിരുന്നതായാണ് വിവരം.
ആഗസ്റ്റ് 11 ന് പ്രതി ഗൾഫിസയെ നിർബന്ധിച്ച് ആസിഡ് കുടിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി കഴിഞ്ഞ ദിവസം മരണമടയുകയായിരുന്നു. അതേസമയം, ഇരുവരും തമ്മിലുള്ള വിവാഹം ഒരു വർഷം മുൻപാണ് നടന്നത്.