
കേന്ദ്രപാദ: ഒഡിഷയിലെ ജാജ്പൂരിൽ സ്ത്രീയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു(rape). സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 27 വൈകുന്നേരമാണ് സംഭവം നടന്നത്.
വീട്ടിലേക്ക് മടങ്ങുകയായിരുന്ന 22 വയസ്സുള്ള സ്ത്രീയെ 26 കാരനായ പ്രതി തട്ടിക്കൊണ്ടുപോയി മൂന്ന് ദിവസം ബന്ദിയാക്കി പാർപ്പിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു.
യുവതിയെ കാണാതായതോടെ ഇവരുടെ 'അമ്മ പോലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കട്ടക്കിലെ ഒരു വാടക വീട്ടിൽ നിന്നും യുവതിയെ കണ്ടെത്തിയത്. ഉടൻ തന്നെ സ്ത്രീയെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.