
ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ സിഗ്നേച്ചർ പാലത്തിൽ നിന്ന് സ്ത്രീ യമുന നദിയിലേക്ക് ചാടി(Yamuna river). ബുധനാഴ്ച രാവിലെ 6.30 ഓടെയാണ് സംഭവം നടന്നത്.
വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഡൽഹി പോലീസിസും അഗ്നിശമന സേനയും സ്ത്രീയ്ക്കായി തിരച്ചിൽ ആരംഭിച്ചു.
എന്നാൽ സ്ത്രീയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. മാത്രമല്ല; സ്ത്രീയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഇതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. .