
അലിഗഡ് : ഉത്തർപ്രദേശിലെ അലിഗഡിൽ സ്ത്രീ ഇരുനില വീടിന്റെ മികളിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു( suicide attempt). ഗോണ്ട മേഖലയിലെ ഡകൗലി ഗ്രാമത്തിലാണ് സംഭവം നടന്നത്.
ഭർത്താവുമായുള്ള വഴക്കിനെ തുടർന്നാണ് സ്ത്രീ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എന്നാൽ നിലത്ത് വീണ സ്ത്രീക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. .