ലക്നൗ : ഉത്തർപ്രദേശിൽ യുവതി മൂന്ന് മക്കളെയുമെടുത്ത് കനാലിൽ ചാടി മരിച്ചു. ബന്ദ ജില്ലയിലെ റിസൗറ ഗ്രാമത്തിലാണ് അതിദാരുണ സംഭവം നടന്നത്.റീന, മക്കളായ ഹിമാൻഷു (9), അൻഷി (5), പ്രിൻസ് (3) എന്നിവരാണ് മരണപ്പെട്ടത്.
റീനയും ഭർത്താവ് അഖിലേഷും തമ്മിൽ വഴക്ക് പതിയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.കനാലിന്റെ കരയിൽ നിന്ന് ഇവരുടെ വസ്ത്രങ്ങൾ അടക്കം മറ്റ് സാധനങ്ങൾ കണ്ടെത്തിയിരുന്നു.
ശനിയാഴ്ച ആരോടും പറയാതെ കുട്ടികളെയും എടുത്ത് റീന വീട് വിട്ടിറങ്ങിയെന്ന് വിവരം.ഒടുവിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ നാല് പേരുടെയും മൃതദേഹം കനാലിൽ നിന്ന് കണ്ടെത്തുകയായിരുന്നു.മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അടുത്തുള്ള ആശുപത്രിയിൽ അയച്ചു.