
ബിജ്‌നോർ : ബലാത്സംഗം ചെയ്ത മകനെ കൊലപ്പെടുത്തിയ കേസിൽ 56 കാരിയായ സ്ത്രീയെ യു പിയിൽ അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 7 ന് രാത്രി മണ്ഡാവലിയിലെ ശ്യാമില ഗ്രാമത്തിൽ അശോകിനെ (32) ഉറക്കത്തിൽ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലാണ് അറസ്റ്റ് ഉണ്ടായത്.(Woman held for killing son after he sexually assaulted her)
സംശയത്തിന്റെ അടിസ്ഥാനത്തിൽ, ചോദ്യം ചെയ്യുന്നതിനായി പോലീസ് അമ്മ മുന്നിയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ, മകനെ കൊലപ്പെടുത്തിയതായി അവർ സമ്മതിച്ചതായി ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.