
ചെന്നൈ: വിവാഹം കഴിഞ്ഞു മണിക്കൂറുകൾക്കുള്ളിൽ യുവതി കാമുകനൊപ്പം ഒളിച്ചോടിയതായി റിപ്പോർട്ട്. പെരമ്പൂർ അംബേദ്കർ നഗറിലെ അഖിലൻ-നാഗവള്ളി ദമ്പതികളുടെ മകൾ അർച്ചന (20) ആണ് , ധവരം ബർമ്മ കോളനിയിലെ ജയകുമാറുമായി ബുധനാഴ്ച ഇരു കുടുംബങ്ങളുടെയും സാന്നിധ്യത്തിൽ വിവാഹിതയായത്. വിവാഹത്തിന് ശേഷം വധുവിനെയും വരനെയും യുവതിയുടെ വീട്ടിലേക്ക് കൊണ്ടുവന്നു. വിവാഹ സൽക്കാരം വൈകുന്നേരം നടക്കാനിരിക്കെ, ഉച്ചകഴിഞ്ഞ് ഒരു ബ്യൂട്ടി പാർലറിൽ പോകാൻ പോയ അർച്ചന വൈകുന്നേരം ആയിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല, തുടർന്ന് ആശങ്കാകുലരായ മാതാപിതാക്കളും ബന്ധുക്കളും യുവതിയെ അന്വേഷിച്ചു, പക്ഷേ ഫലമുണ്ടായില്ല. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയും ചെയ്തു.
അതേസമയം , എരുകഞ്ചേരിയിലെ കലൈയരസൻ എന്ന യുവാവുമായി അർച്ചന പ്രണയത്തിലാണെന്ന് നേരത്തെ തന്നെ കുടുംബത്തിന് അറിയാമായിരുന്നു. ഇതോടെയാണ്, മകളെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് അമ്മ നാഗവള്ളിയിലെ തിരുവികാനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഈ വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് ഒളിവിൽ പോയ യുവതിക്കും യുവാവിനുമായി തിരച്ചിൽ നടത്തിവരികയാണ്.