
റാണിപേട്ട്: തമിഴ്നാട്ടിലെ റാണിപേട്ടിനടുത്ത് സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ 3 പേർ കസ്റ്റഡിയിൽ(gang-rape). ഞായറാഴ്ചയാണ് കാസനസപദമായ സംഭവം നടന്നത്. സ്ത്രീയും കാമുകാനും സർക്കാർ ഉടമസ്ഥതയിലുള്ള ഒരു തെങ്ങിൻ തോപ്പിൽ സംസാരിച്ചിരിക്കവെയാണ് പ്രതികൾ സുഹൃത്തിനെ ആക്രമിച്ച് ഓടിച്ച ശേഷം സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തത്.
കത്തിമുനയിൽ നിർത്തിയാണ് സ്ത്രീയെ ബലാത്സംഗത്തിന് ഇരയാക്കിയതെന്നാണ് വിവരം. അതേമയം സുഹൃത്ത് സ്ത്രീയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും വിവരമറിയിക്കുകയായിരുന്നു.
മാതാപിതാക്കളും ബന്ധുക്കളുമെത്തിയാണ് സ്ത്രീയെ രക്ഷപെടുത്തിയത്. എന്നാൽ, മദ്യലഹരിയിലായിരുന്ന പ്രതികൾ ഓടി രക്ഷപെടുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.