യുവതിയെ വായ്പ തിരിച്ചടയ്ക്കാനെന്ന പേരിൽ വിളിച്ചു വരുത്തി, കൂട്ട ബലാത്സംഗത്തിന് ഇരയാക്കി: കർണാടകയിൽ 4 പേർ അറസ്റ്റിൽ | Gang-raped

മദ്യം നൽകി ബോധരഹിതയാക്കിയ ശേഷമായിരുന്നു ക്രൂരകൃത്യം
Woman gang-raped in Karnataka, four arrested
Published on

ബെംഗളൂരു: കർണാടകയിലെ കൊപ്പളയിൽ 36 വയസ്സുള്ള യുവതിയെ നാല് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. വായ്പയായി വാങ്ങിയ പണം തിരികെ നൽകാനെന്ന വ്യാജേന വിളിച്ചുവരുത്തിയാണ് യുവതിയെ പ്രതികൾ ആക്രമണത്തിന് ഇരയാക്കിയത്.(Woman gang-raped in Karnataka, four arrested)

യുവതിയെ മദ്യം നൽകി ബോധരഹിതയാക്കിയ ശേഷമായിരുന്നു കൂട്ടബലാത്സംഗം നടന്നതെന്ന് പോലീസ് അറിയിച്ചു.

യുവതിയുടെ പരാതിയിൽ കൊപ്പള പോലീസ് കേസെടുത്ത് ഉടൻ അന്വേഷണം ആരംഭിച്ചു. കേസിൽ യുവതിയുടെ ഒരു സുഹൃത്ത് ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Related Stories

No stories found.
Times Kerala
timeskerala.com