റായ്പൂർ: ഛത്തീസ്ഗഡിലെ കോർബയിൽ സ്ത്രീയെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി(gang-raped). ശേഷം മൃതദേഹം ഒരു ചാക്കിൽ നിറച്ച് ഓടയിൽ തള്ളുകയായിരുന്നു. ജൂലൈ 28 ന്നാണ് സംഭവം നടന്നത്. റേഷൻ വാങ്ങാൻ പോയ 35 വയസുള്ള സ്ത്രീയെയാണ് പ്രതികൾ ആക്രമിച്ചത്.
സ്ത്രീ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ഭർത്താവ് ആഗസ്റ്റ് 1 ന് പോലീസിൽ പരാതി നൽകുകയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ സ്ത്രീയെ ഉമേന്ദ്ര പ്രസാദ് ബിൻജ്യ(45) യോടൊപ്പമാണ് അവസാനമായി കണ്ടതെന്ന് തെളിഞ്ഞു. ഇതോടെ ഇയാളെ കസ്റ്റഡിയിലെടുത്തിനെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമതിക്കുകയായിരുന്നു.
കൂട്ടാളികളായ സന്ത്രാം എന്ന ചോട്ടു (28), ഗുലാം സിംഗ് (22) എന്നിവർ ഒപ്പമുണ്ടായിരുന്നതായി ഇയാൾ വെളിപ്പെടുത്തി. ഇതോടെ പോലീസ് ഉമേന്ദ്ര പ്രസാദ് ഉൾപ്പടെ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇനി ഒരാൾക്കായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.