ജയ്പൂർ: രാംനഗരിയയിൽ അതിഷ്യ വിഹാറിലെ വാടക വീട്ടിൽ സ്ത്രീയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി(murder). മഥുര സ്വദേശിയായ പൂജ ജാതവ്(27) എന്ന സ്ത്രീയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ആഗസ്റ്റ് 19 നാണ് സ്ത്രീയും ഭർത്താവും വാടാവീട്ടിലേക്ക് താമസം മാറിയത്. എന്നാൽ ആഗസ്റ്റ് 22 ന് രാവിലെ 11 മണിയോടെ, ഉത്തർപ്രദേശിലെ അമ്രോഹ സ്വദേശിയായ ഭർത്താവ് കരൺപാൽ ഒരു ബാഗുമായി വേഗത്തിൽ പോകുന്നത് കണ്ടതായി നാട്ടുകാർ മൊഴി നൽകി.
നിലവിൽ ഇയാൾ ഒളുവിലാണ്. സ്ത്രീയെ കൊലപ്പെടുത്തിയ ശേഷാമാണ് ഇയാൾ ഒളുവിൽ പോയതെന്നാണ് വിവരം. വീട്ടുടമസ്ഥൻ മുറി പരിശോധിച്ചപ്പോഴാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.