
ബീഹാർ: സഹർസ ജില്ലയിലെ സദർ പോലീസ് സ്റ്റേഷൻ പരിധിയിലെ വാർഡ് നമ്പർ 26 ൽ ഒരു യുവതയെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പ്രദേശവാസിയായ അമൃത് സാഗർ ശുക്ലയുടെ ഭാര്യ പൂജ ശുക്ല (27) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി രാത്രി സമീപത്ത് ഒരു വിവാഹ സൽക്കാരം ഉണ്ടായിരുന്നു. ഭർത്താവും കുട്ടികളും ഇവിടെ ഭക്ഷണം കഴിക്കാൻ പോയിരുന്നു. വീട്ടിൽ തിരിച്ചെത്തിയ ശേഷം, അയാൾ ഭാര്യയുമായി എന്തോ കാര്യത്തെച്ചൊല്ലി വഴക്കുണ്ടാക്കി, ഭാര്യ ദേഷ്യത്തിൽ മറ്റൊരു മുറിയിൽ ഉറങ്ങാൻ പോയി. ഭർത്താവും കുട്ടികളോടൊപ്പം മറ്റിരു മുറിയിലാണ് ഉറങ്ങിയത്.
ഇന്ന് രാവിലെ ഉറക്കം ഉണർന്ന ഭർത്താവ് ഭാര്യ കിടന്ന് മുറിയിൽ എത്തി നോക്കിയപ്പോഴാണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വിവരം സദർ പോലീസ് സ്റ്റേഷനിൽ അറിയിച്ചു. വിവരം ലഭിച്ചയുടൻ സദർ എസ്ഡിപിഒ അലോക് കുമാറും സദർ എസ്എച്ച്ഒ സുബോധ് കുമാറും സേനയുമായി സ്ഥലത്തെത്തി. അതേസമയം , സംഭവം ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.മരിച്ച യുവതിക്ക് രണ്ടു ആൺകുട്ടികളും ഒരു പെൺകുട്ടിയും ഉൾപ്പെടെ മൂന്ന് കുട്ടികളുണ്ട്. മരിച്ചയാളുടെ ഭർത്താവ് ഒരു സ്വകാര്യ ധനകാര്യ കമ്പനിയിൽ മാനേജരായി ജോലി ചെയ്യുന്നു. നിലവിൽ പോലീസ് മൃതദേഹം കസ്റ്റഡിയിലെടുത്ത് നിയമനടപടികൾ സ്വീകരിച്ച് വരികയാണ്.