
ബംഗളൂരു: കർണാടകയിലെ തവരെകെരെയിൽ വൈദ്യുത കമ്പി പൊട്ടിവീണ് സ്ത്രീ വൈദ്യുതാഘാതമേറ്റ് മരിച്ചു. മഞ്ഞമ്മ(55) എന്ന സ്ത്രീയാണ് മരിച്ചത്. ബംഗളൂരു ജില്ലയിലെ തവരെകെരെ പ്രദേശത്തെ മഗഡി റോഡിലാണ് സംഭവം നടന്നത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും അറിയിച്ചു.