
ഇൻഡോർ: മധ്യപ്രദേശിലെ തിലക് നഗറിൽ യുവതി വീടിന്റെ രണ്ടാം നിലയിൽ നിന്ന് താഴേക്ക് വീണു മരിച്ചു(Woman dies). സാൻവിദ് നഗർ സ്വദേശി ഖുഷി ബൻസാൽ(20) ആണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്. ടെറസിൽ ഉണങ്ങാൻ വച്ചിരുന്ന വസ്ത്രങ്ങൾ എടുക്കാൻ മുകളിലേക്ക് പോകവെ കാൽ വഴുതി വീണാണ് ഖുഷി മരിച്ചത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭച്ചു.