മുംബൈ: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് പാറ വീണ് യുവതിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ മലയോര പാതയായ തംഹിനി ഘട്ടിലായിരുന്നു അപകടം ഉണ്ടായത്. സ്നേഹൽ ഗുജറാത്തി (43) ആണ് മരണപ്പെട്ടത്.
പൂനെയിൽ നിന്ന് മംഗാവിലേക്ക് യാത്ര ചെയ്യുകയായിരുന്ന കാറിന് മുകളിലേക്കാണ് പാറ വീണത്. പാറ വീണതിന്റെ ആഘാതത്തിൽ സൺറൂഫ് തകർന്ന് പാസഞ്ചർ സീറ്റിൽ ഇരിക്കുകയായിരുന്ന സ്നേഹലിന്റെ തലയിലിടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ച് തന്നെ സ്നേഹൽ മരിച്ചു.