
ബംഗളൂരു : കെട്ടിടത്തിന്റെ പതിമൂന്നാം നിലയില്‍ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം. റീൽസ് ചിത്രീകരിക്കുന്നതിനിടെ അപകടം ഉണ്ടായത്.ബംഗളൂരുവിലെ പരപ്പന അഗ്രഹാരയിലെ കെട്ടിടത്തില്‍ നിന്ന് താഴെവീണ് ബീഹാര്‍ സ്വദേശിനി നന്ദിനി (21) ആണ് മരണപ്പെട്ടത്.
രണ്ട് പുരുഷൻമാരും ഒരു സ്ത്രീയും ഉൾപ്പെടുന്ന സഹപ്രവർത്തകർക്കൊപ്പമായിരുന്നു യുവതി കെട്ടിടത്തില്‍ എത്തിയത്. യുവതി റീൽ എടുക്കാനായി കെട്ടിടത്തിന്റെ ടെറസിൽ കയറി. അവിടെവെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ അബദ്ധത്തില്‍ താഴേയ്ക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ യുവതി മരിച്ചു.
സംഭവത്തെ തുടര്‍ന്ന് യുവതിയുടെ ആണ്‍സുഹൃത്തുക്കള്‍ ഓടി രക്ഷപ്പെട്ടു. അസ്വാഭാവിക മരണത്തിന് പോലീസ് കേസ് എടുത്തിട്ടുണ്ട്.