
കർണാടക: ദക്ഷിണ ബാംഗ്ലുരിലെ പരപ്പന അഗ്രഹാരയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ 13-ാം നിലയിൽ നിന്ന് വീണ് യുവതിയ്ക്ക് ദാരുണാന്ത്യം(Woman). അപകടത്തിൽ, നഗരത്തിലെ ഹൈപ്പർമാർക്കറ്റിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലി നോക്കുന്ന നന്ദിനി (20) എന്ന പെൺകുട്ടിക്കാണ് ജീവൻനഷ്ടമായത്. പാർട്ടി നടത്താനും മദ്യപിക്കാനുമായി നന്ദിനി തന്റെ 3 സുഹൃത്തുക്കളോടൊപ്പം കെട്ടിടത്തിന്റെ മുകൾ നിലയിലേയ്ക്ക് പോകുകയായിരുന്നു. ഇവിടെ വച്ചാണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് സുഹൃത്തുക്കൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
അതേസമയം, സുഹൃത്തുക്കൾക്കിടയിൽ വഴക്കുണ്ടായതായും ശേഷം ദുഃഖകരമായ റീൽ' ചിത്രീകരിക്കാൻ വേണ്ടി നന്ദിനി കെട്ടിടത്തിന്റെ ടെറസിലേക്ക് പോയതായും സി സി ടി വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി. റീൽ റെക്കോർഡു ചെയ്യുന്നതിനിടെ നന്ദിനി ബാലൻസ് നഷ്ടപ്പെട്ട് ലിഫ്റ്റിന്റെ ഷാഫ്റ്റിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു. സുഹൃത്തുക്കളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.