
ഉത്തരാഖണ്ഡ്: റൂർക്കിയിൽ വാഹനാപകടത്തിൽ സ്ത്രീയ്ക്ക് ദാരുണാന്ത്യം(Car). റൂർക്കി കോട്‌വാലി പ്രദേശത്തെ ജാദുഗർ റോഡിന് സമീപമാണ് അപകടം നടന്നത്. അപകടത്തിൽ ബഞ്ചർപ്പൂർ സ്വദേശിയായ കീർത്തിയാണ് കൊല്ലപ്പെട്ടത്.
റോഡിലൂടെ നടന്നു വരികയായിരുന്ന കീർത്തിയെ പിന്നിൽ നിന്നും വന്ന എസ്.യു.വി റെനോ ഡസ്റ്റർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇവർ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചതായാണ് വിവരം. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തു വന്നു.