
ശാന്ത് കബീർ നഗർ : ഖലീലാബാദ് കോട്‌വാലി പ്രദേശത്തെ മുഷാര ഗ്രാമത്തിൽ യുവതി കാമുകന്‍റെ സ്വകാര്യ ഭാഗം മുറിച്ച് മാറ്റി. ഇരുവരും തമ്മില്‍ ഉണ്ടായ പ്രശ്‌നത്തെ തുടർന്ന് കാമുകന് നേരെ കാമുകിയുടെ അതിക്രമം.
കോട്‌വാലിയിലെ ജംഗിൾ കാലയിൽ താമസിക്കുന്ന വികാസ് നിഷാദ് (19) എന്ന കൗമാരക്കാരനെയാണ് കാമുകി ആക്രമിച്ചത്. അയൽവാസിയായ കാമുകിയെ കാണാൻ ഇയാൾ അവരുടെ വീട്ടിൽ എത്തിയിരുന്നു. ഇയാൾ കാമുകിയുടെ വീട്ടില്‍ ആറ് മണിക്കൂറിലധികം ചെലവഴിച്ചു. ഒടുവിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും ഇതിന് പിന്നാലെ യുവതി വികാസിന്‍റെ സ്വകാര്യ ഭാഗം ബ്ലേഡ് ഉപയോഗിച്ച് മുറിച്ച് മാറ്റുകയുമായിരുന്നു.
രക്തം ഒഴുകുന്ന നിലയിൽ ഇയാൾ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയത്. ഉടൻ തന്നെ വീട്ടുകാര്‍ ഇയാളെ ആശുപത്രിയിലെത്തിച്ചു. ഇയാൾക്ക് മണിക്കൂറുകളോളം രക്തസ്രാവമുണ്ടായി. ആറ് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് റിപ്പോർട്ടുകൾ.