
ഗുരുഗ്രാം: ഗുരുഗ്രാമിലെ സോഹ്നയിൽ വ്യാജ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സൃഷ്ടിച്ച് ഭർത്താവിന് വധഭീഷണി മുഴക്കി യുവതി(fake Instagram profile). കോർട്ട്യാർഡിലെ ടവർ ക്യൂ സ്വദേശി പ്രിയ മിശ്രയെ ക്രൈം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു.
ഇൻസ്റ്റാഗ്രാമിലൂടെ ഒരു സ്ത്രീ തനിക്കും ഭർത്താവിനും നേരെ വധഭീഷണി മുഴക്കിയെന്ന് ചൂണ്ടിക്കാട്ടി പ്രിയ മിശ്ര പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇൻസ്റ്റാഗ്രാം കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രിയ മിശ്രതന്നെയാണ് ഭീഷണിക്ക് പിന്നിലെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ, ഭർത്താവുമായി വ്യക്തിപരമായ പ്രശ്‌നങ്ങളുണ്ടെന്ന് പ്രതിയായ സ്ത്രീ സമ്മതിച്ചു. ഇതാണ് വ്യാജ ഇൻസ്റ്റാഗ്രാം ഐഡി നിർമിക്കാനും ഭീഷണിമുഴക്കനും സ്ത്രീയെ പ്രേരിപിച്ചത്. അതേസമയം അന്വേഷണവുമായി മുന്നോട്ട് പോകനാണ് പോലീസ് തീരുമാനം.